അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതും വിശപ്പുരഹിത ബാല്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി വിപുലീകരിക്കുന്നത്. ഇതിനായി 61.5 കോടി രൂപ നീക്കിവെയ്ക്കും. സംയോജിത ശിശുവികസനത്തിനായി 188 കോടി രൂപ നീക്കിവെച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. പട്ടികവര്‍ഗ വികസനത്തിന് 736 കോടി രൂപ നീക്കിവെച്ചതായും ബാലഗോപാല്‍ അറിയിച്ചു. 64,352 അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാരംഭ വിഹിതമായി നൂറ് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി.

 

Top