കശ്മീർ ഫയൽസ് കണ്ടവർക്ക് ഡിസ്‌കൗണ്ട്,പിന്നാലെ ഭീഷണിയും

ഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കി വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. അടുത്തിടെ റിലീസായ സിനിമകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചതും ഏറെ വിമര്‍ശിക്കപ്പെട്ടതും ഈ ചിത്രമാണ്. ഇപ്പോള്‍ ഇതാ കശ്മീര്‍ ഫയല്‍സ് കണ്ടവര്‍ക്ക് വിലക്കിഴിവില്‍ പാല്‍ വില്‍പന നടത്തുകയാണ് അനില്‍ ശര്‍മ്മയെന്ന മഹാരാഷ്ട്ര സ്വദേശി.

സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് അനില്‍ നല്‍കുന്നത്. ‘സിനിമ താന്‍ കണ്ടു. കശ്മീരിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല, പക്ഷേ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിനാല്‍ പാലിന് കിഴിവ് നല്‍കാന്‍ തീരുമാനിച്ചു’ – ശര്‍മ്മ പറയുന്നു. സംഭവം വൈറലായതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകള്‍ ലഭിച്ചതായി ശര്‍മ്മ പരാതിപ്പെട്ടു.

തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി നിരവധി കോളുകള്‍ വരുന്നുണ്ട്. പാല്‍ വില്‍പ്പന തടയുമെന്നും അജ്ഞാതന്‍ പറഞ്ഞതായി ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. പന്ത്നഗര്‍ പൊലീസ് സ്റ്റേഷനില്‍ അനില്‍ പരാതി നല്‍കിയിട്ടുണ്ട്. വധഭീഷണിയെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ചിലര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

 

Top