ആരോഗ്യനില മോശം; മില്‍ഖാ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഛണ്ഡിഗഢ്: ഇന്ത്യയുടെ അത്‌ലറ്റിക്ക് ഇതിഹാസം മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. അദ്ദേഹത്തെ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ മൂന്നിന് അദ്ദേഹത്തിന കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ മില്‍ഖാ സിങ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു.
മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്ക് ശേഷം മെയ് 24ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ച് പോയിരുന്നു.

മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടു.

Top