മില്‍മ കാലിത്തീറ്റ കൃത്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍വഴി കൃത്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍.

കാലിത്തീറ്റ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കേണ്ടി വന്നതിനാലാണ് കാലിത്തീറ്റയുടെ ഉല്പ്പാദനം പരിമിതപ്പെടുത്തേണ്ടി വന്നതെന്നും എന്നാല്‍ ഇപ്പോള്‍ സാധനങ്ങള്‍ ആവശ്യത്തിന് എത്തിക്കഴിഞ്ഞതിനാല്‍ പട്ടണക്കാടുള്ള കാലിത്തീറ്റ ഫാക്ടറിയില്‍ നിന്ന് പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയിന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മലമ്പുഴയിലെ 600 ടണ്‍ ശേഷിയുള്ള ഫാക്ടറിയിലും അടുത്ത ദിവസം മുതല്‍ ഉല്പ്പാദനം തുടങ്ങുമെന്നും അതുകൊണ്ട് കാലിത്തീറ്റയ്ക്ക് ഇനി ക്ഷാമം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വഴിയോ ബാങ്ക് വഴിയോ മുന്‍ കൂട്ടി പണം അടക്കുന്നവര്‍ക്കും മേഖലാ യൂണിയനുകള്‍ വഴി ആവശ്യപ്പെടുന്നവര്‍ക്കും ഉടനെ കാലിത്തീറ്റ ക്ഷീര സംഘങ്ങളില്‍ എത്തിക്കുമെന്നും എന്നാല്‍ അഡ്വാന്‍സ് ആയി പണം അടയ്ക്കുന്ന സംഘങ്ങള്‍ക്ക് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് പത്ത് രൂപ വീതം അധിക കമ്മീഷന്‍ നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Top