milma price hike

milk

കൊച്ചി: കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍ വില കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാല കുറുപ്പ് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യും. ലിറ്ററിന് രണ്ട് രൂപയുടെയെങ്കിലും വിലവര്‍ധനവ് ആവശ്യമുള്ള സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്.

ഇക്കാര്യം സര്‍ക്കാരിനെ ബോധ്യമെടുത്തുമെന്നും മില്‍മ ചെയര്‍മാന്‍ കൊച്ചിയില്‍ പറഞ്ഞു. നിലവില്‍ ലിറ്ററിന് 36,38,40 രൂപ എന്നീ നിരക്കുകളിലാണ് മില്‍മ പാല്‍ ലഭ്യമാകുന്നത്.

വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വിലയില്‍ വര്‍ധനവുണ്ടായതും സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തിലുണ്ടായ കുറവുമാണ് പാല്‍ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്ന് മില്‍മ സൂചിപ്പിച്ചു.

മില്‍മ ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് ഇറക്കുമതി ചെയ്യുന്നത്.

Top