ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചത് നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്ന് നടന്‍ ട്വിറ്ററില്‍ കുറിച്ചു.
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അക്ഷയ് കുമാര്‍. ദേശസ്നേഹം ചോദ്യം ചെയ്യുന്ന തരത്തില്‍ വിമര്‍ശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും അക്ഷയ് പറഞ്ഞിരുന്നു.
Dil aur citizenship, dono Hindustani.
Happy Independence Day!
Jai Hind! 🇮🇳 pic.twitter.com/DLH0DtbGxk— Akshay Kumar (@akshaykumar) August 15, 2023
കുടുംബത്തിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ല്‍ കാനഡയില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റാണ് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം സമ്മാനിച്ചത്. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യന്‍ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വീണ്ടും ലഭിക്കുന്നത്.
സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാര്‍ കാനഡയ്ക്കു പോകുന്നതും കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കനേഡിയന്‍ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2019ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി നടന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ കാരണം നടപടികള്‍ നീണ്ടുപോയി.