കുപ്പിവെള്ളത്തിന് വില കുറയ്ക്കും, പകരം നികുതി ഇളവ് വേണമെന്ന് ഉടമകള്‍

water

കൊച്ചി : കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ സംസ്ഥാനത്തെ കുപ്പിവെള്ള കമ്പനി ഉടമകളുടെ തീരുമാനം. ലിറ്ററിന് പത്ത് രൂപയായാണ് കുറയ്ക്കുക. എന്ന് മുതലാണ് വില കുറയ്ക്കുകയെന്ന് പിന്നീട് തീരുമാനിക്കും.

കുപ്പിവെള്ള നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. അവശ്യവസ്തുവെന്നതിനാലും കോര്‍പ്പറേറ്റ് കമ്പനികളെ അപേക്ഷിച്ച് വില കുറച്ച് കൂടുതല്‍ വില്‍പന നേടാമെന്ന കണക്കുകൂട്ടലിലുമാണ് വില കുറയ്ക്കുന്നത്.

സര്‍ക്കാരിന്റെ കുപ്പിവെള്ളമായ ഹില്ലി അക്വായ്ക്ക് ലിറ്ററിന് 10 രൂപയാണ് വില. വില കുറയ്ക്കുന്നതിനാല്‍ നികുതി ഇളവ് വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉടമകള്‍ വച്ചിട്ടുണ്ട്.

Top