മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഫേസ് ലിഫ്റ്റ് പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. 17 ഇഞ്ച് അലോയ് വീലുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, തുകല്‍ ബക്കറ്റ് സീറ്റുകള്‍, മുഴുവന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ആന്റിക്രാഷ് ടെക്‌നോളജി, ഇലക്‌ട്രോണിക്ക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളെല്ലാം പുതിയ മോഡലില്‍ ലഭ്യമാവും. പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനം കൂടുതല്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് 2019 മിനി കൂപ്പറിന് കരുത്തു പകരുന്നത്. ഈ എന്‍ജിന്‍ 231 ബി എച്ച് പിയും കരുത്തും 320 ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് അല്ലെങ്കില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും മിനി കൂപ്പറിലുണ്ടാവും. 6.3 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ പിന്നിടാന്‍ വാഹനത്തിന് സാധിക്കും. ഏകദേശം 40 ലക്ഷം രൂപയാണ് 2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സിന് വില.