ജനങ്ങളെ പിഴിഞ്ഞെടുത്ത് ബാങ്കുകള്‍ വാരിക്കൂട്ടിയത് കോടികള്‍. . .

മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. 4990 കോടിയിലധികം രൂപ വിവിധ ബാങ്കുകള്‍ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകളാണ് ഇക്കാര്യത്തില്‍ മുന്നിലെത്തിയിരിക്കുന്നത്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാം കൂടി ഉപഭോക്താക്കളില്‍ നിന്ന് 3550 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ തന്നെയാണ് ഇക്കാര്യത്തില്‍ മാതൃകയായത്.

sbi

2433 കോടിയിലധികം രൂപയാണ് എസ്ബിഐ സമ്പാദിച്ചത്. 210 കോടിയുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതും, 118 കോടിയുമായി കാനറാബാങ്ക് മൂന്നാമതുമുണ്ട്.

Punjab National Bank

സ്വകാര്യബാങ്കുകള്‍ ഈയിനത്തില്‍ പിടിച്ചെടുത്തത് 11,500 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത് .കഴിഞ്ഞവര്‍ഷം മാത്രം 590 കോടി രൂപ പിടിച്ചെടുത്ത എച്ച്ഡിഎഫ്‌സി ബാങ്കാണ് മുമ്പിലെത്തിയിരിക്കുന്നത്. ആക്‌സിസ് ബാങ്ക് 530 കോടിയും ,ഐസിഐസിഐ ബാങ്ക് 317 കോടിയും പിടിച്ചിട്ടുണ്ട്.

Top