നഴ്‌സുമാരുടെ മിനിമം വേതനം കൂട്ടി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

nursesstrike

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം കൂട്ടി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. വിജ്ഞാപനം തടയണമെന്ന മാനേജ്‌മെന്റിന്റെ ഹര്‍ജി കോടതി തള്ളി.

അന്തിമ വിജ്ഞാപനം ഇറങ്ങിയശേഷം വേണമെങ്കില്‍ കോടതിയെ സമീപിക്കാം. ആശുപത്രി മാനേജ്‌മെന്റുമായി സര്‍ക്കാരിന് വേണമെങ്കില്‍ ചര്‍ച്ച നടത്താമെന്നും കോടതി അറിയിച്ചു.

മിനിമം വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഏപ്രിൽ 20 മുതൽ അനിശ്​ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്സ് സംഘടനകള്‍ അറിയിച്ചിരുന്നു

Top