MINISTER A K BALAN ‘S STATEMENT ABOUT PLACHIMADA TRIBUNAL BILL

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ കേന്ദം മടക്കി അയച്ച സാഹചര്യത്തില്‍ പുതിയ നിയമ നിര്‍മ്മാണത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍.

2011 ല്‍ നിയമസഭ ഏകകണ്‌ഠേന പാസാക്കിയ ബില്ലിന് കഴിഞ്ഞ യുപിഎ സര്‍ക്കാരോ ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരോ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബില്‍ തിരിച്ചയക്കുകയാണ് ചെയ്തത്. ഇതുസംബന്ധിച്ച് ഇനിയൊരു നിയമ നിര്‍മ്മാണത്തിന് സാധ്യത ഉണ്ടോ എന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ നിലപാടിനോടുള്ള വിയോജിപ്പ് തുടരുന്നുവെന്ന് മന്ത്രി പാലക്കാട് പറഞ്ഞു.

Top