തിരുവനന്തപുരം: അഴിമതി തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍.ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസുമായി ബന്ധപ്പെട്ടു ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
.
120 ജീവനക്കാരാണ് ഇവിടെയുള്ളത്. 20 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 50% പേര്‍ സമയത്ത് ഇല്ലായിരുന്നു. ചിലര്‍ അവധിയെടുക്കാന്‍ സാധ്യതയുണ്ട്. 50 % പേരും ഒരുമിച്ചു ലീവെടുക്കാന്‍ സാധ്യതയില്ല. അതിനുള്ള അനുമതി വകുപ്പു മേധാവി കൊടുത്തിട്ടുമില്ല.
ചില ഉദ്യോഗസ്ഥരുടെ നടപടി വകുപ്പിനു ദുഷ്‌പേരുണ്ടാക്കുന്നതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. കോര്‍പറേഷനുകളില്‍ ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്നവരെ ഒരു വിധത്തിലും സംരക്ഷിക്കില്ല.
തെളിവുകളോടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അഴിമതിക്കാര്‍ക്കെതിരെ ഉറപ്പായും നടപടി സ്വീകരിക്കും. നല്ല ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതുപയോഗിച്ചു മാന്യമായി ജീവിക്കാവുന്നതേയുള്ളു.
അപേക്ഷകളിന്‍മേല്‍ കാലതാമസം വരുത്തുന്നതും അഴിമതിക്കു തുല്യമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ അഴിമതി നടത്തിയെന്നു വ്യക്തമായവരെയെല്ലാം സ്ഥലംമാറ്റി. കോര്‍പറേഷനിലെ അഴിമതി തടയുന്നതിനും ശക്തമായ നടപടിയുണ്ടാകും.
പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്നുള്ളതു കൊണ്ടാണു കോര്‍പറേഷനുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സെക്രട്ടറിമാരാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.