തിരുവനന്തപുരം: എന്‍ സി പി ദേശീയ തലത്തില്‍ ഉള്ളത് അനാവശ്യ ആശങ്കകളെന്ന് മന്ത്രി എകെ ശശീന്ദ്രന്. കേരളത്തിലെ എസിപിയുടെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും ഇല്ല. രാഷ്ട്രീയമായ അസ്വസ്ഥതയോ അവ്യക്തതയോ കേരളത്തിലെ എന്‍സിപിയില്‍ ഇല്ല എന്നും അദ്ദേഹം 24 നോട് പ്രതികരിച്ചു.
ശരത് പവാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ദുര്‍ബലമായ നീക്കമാണ്. ഇത്തരം ശ്രമങ്ങളില്‍ വഴിപ്പെട്ടു പോകുന്നതല്ലവരല്ല കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍. എന്തിനാണ് ശരത് പവാര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്? അതുകൊണ്ട് ഒരു രാഷ്ട്രീയ നേട്ടവുമില്ല. മന്ത്രി മാറ്റം സംബന്ധിച്ച് ഒരു നീക്കവും എന്‍സിപിക്കുള്ളില്‍ നടന്നിട്ടില്ല. കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.
കര്‍ണാടക, കേരള വനമേഖലകളില്‍ ആവാസവ്യവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. വന്യമൃഗങ്ങള്‍ കൂടുതല്‍ നാട്ടിലേക്ക് ഇറങ്ങാന്‍ ഇത് കാരണമായി.മൂന്ന് സംസ്ഥാനങ്ങള്‍ യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ അനിവാര്യമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഇതിനായി യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.