തിരുവനന്തപുരം: ലോക്ക്ഡൗണ്‍4 ന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകള്‍ സംസ്ഥാനത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷമേ പുനഃസ്ഥാപിക്കൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.
‘ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങുന്നത് അടക്കം പരിശോധനയ്ക്ക് ശേഷമായിരിക്കും. കെഎസ്ആര്‍ടിസി ജില്ലാ സര്‍വീസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്സി സര്‍വീസുകളില്‍ ഒരു യാത്രക്കാരന്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളെക്കാള്‍ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിന്‍ സര്‍വീസുകളാണ്. 250 ബസുകളേക്കാള്‍ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോള്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തേണ്ടിവരും. ട്രെയിനാകുമ്പോള്‍ അതിന് പരിധിയുണ്ടാകുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ബസുകളില്‍ 20 പേരില്‍ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഇരട്ടി ചാര്‍ജ് ഈടാക്കിയാല്‍ പോലും ആ നഷ്ടം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനുള്ളില്‍ ബസ് ഉള്‍പ്പെടെയുള്ള വാഹന യാത്രയുടെ കാര്യത്തില്‍ സംസ്ഥാനത്തിനു തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്.