തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകള്‍ക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി.
ശമ്പള കരാര്‍ ജനുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വരും. മറ്റു പ്രധാന വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്. തര്‍ക്കവിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും. ജനുവരി 3 ന് ചര്‍ച്ച നടത്താമെന്നാണ് നിലവില്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച പരിഷ്‌ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്‌ക്കരണ ബില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കെ -റെയില്‍ പദ്ധതി രേഖ-ഗതാഗത വകുപ്പിലുള്‍പ്പെടുന്നതാണെങ്കിലും മേല്‍നോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.