ജോസഫിന്റെ ആത്മഹത്യ: സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍. ബിന്ദു

കോഴിക്കോട്: വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചക്കിട്ടപാറയില്‍ വയോധികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി ആര്‍. ബിന്ദു. കഴിഞ്ഞ മാസം ഒരു ഗഡു പെന്‍ഷന്‍ നല്‍കിയിരുന്നുവെന്നും ജോസഫിന് ഇത് ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചന്‍ -77) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസഫിന് അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യവാരം ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിലെത്തി പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു കാണിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.ഇദ്ദേഹവും ഓട്ടിസം ബാധിച്ച മൂത്ത മകള്‍ ജിന്‍സിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവര്‍ക്കും കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

Top