minister g sudhakaran on closure of liquor shops along all highways

g-sudhakaran

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിവിധി അന്തിമമല്ലെന്ന് മന്ത്രി ജി.സുധാകരന്‍.

കോടതിവിധിയെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലെന്നും ഭരണഘടനപോലും ഭേദഗതി ചെയ്യാറുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.

സാമ്പത്തിക പഠനമൊന്നും നടത്തിയായിരിക്കില്ല കോടതിവിധി. നഷ്ടമോ സാമൂഹ്യ പ്രത്യാഘാതമോ കോടതിക്കു പ്രശനമല്ല. സുപ്രീം കോടതി പറഞ്ഞാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടണം. കോടതി വിധിയെ വിമര്‍ശിക്കുകയോ സ്വാഗതം ചെയ്യുകയോ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് വീണ്ടും നിയമോപദേശം തേടിയിരുന്നു.

Top