തിരുവനന്തപുരം: ലോക ബാങ്ക് ടീം ലീഡര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതില്‍ മന്ത്രി ജി. സുധാകരന്‍ മാപ്പുപറഞ്ഞു.
നിയമസഭയില്‍ പ്രയോഗിച്ചുകേട്ടിട്ടുള്ള പദമാണ് താന്‍ ഉപയോഗിച്ചതെന്നും, യുഎസില്‍ ഈ വാക്കിന് നിരോധനം ഉള്ളതായി അറിയില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വയെ ആക്ഷേപിച്ചു മന്ത്രി ജി. സുധാകരന്‍ നടത്തിയ ‘വര്‍ണവെറി’ പ്രസംഗം വിവാദമായിരുന്നു.
കേരളത്തിലെ ജാതിപ്പേരുകളെപ്പോലെ എന്നു കരുതിയാണ് പ്രയോഗിച്ചത് ഇതിന് ഉദ്യോഗസ്ഥനു രേഖാമൂലം മാപ്പപേക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു.