ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി

K K Shylaja

തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ സര്‍വകലാശാല മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസര്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു മന്ത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്.

നിപ പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള ആദരസൂചകമായാണ് ബഹുമതി. നിക്കോളൈ ടെസ്റ്റിമിറ്റാനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഫാര്‍മസി എന്നറിയപ്പെടുന്ന സര്‍വകലാശാലയില്‍ പൊതുജനാരോഗ്യ, സാമൂഹിക വിഷയങ്ങളില്‍ ശൈലജയ്ക്ക് ആജീവനാന്തം ക്ലാസെടുക്കാം.

ഈ ബഹുമതി കേരളത്തിന്റെ ആരോഗ്യരംഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു. നവംബറില്‍ മോള്‍ഡോവ സന്ദര്‍ശിച്ചപ്പോള്‍ നിപ പ്രതിരോധത്തിലും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യമേഖല സ്വീകരിച്ച നടപടികളെക്കുറിച്ച് സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു. ചാന്‍സലര്‍ ഡോ. എമില്‍ സെബാന്‍, സര്‍വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.

Top