വൈദ്യുതി നിരക്ക് ഇനിയും ചെറിയ വര്‍ധനവ് വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇറക്കുമതി കല്‍ക്കരി ഉപയോഗികണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ധിക്കാന്‍ കാരണമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. വില വര്‍ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വര്‍ധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Top