എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതല്‍ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാന്‍ എളുപ്പമായെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിയ കേസില്‍ മുഖ്യപ്രതി രാഹുല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നു.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം, വിവാഹസഹായം എന്നി ആനുകൂല്യങ്ങളാണ് ക്ലര്‍ക്ക് രാഹുല്‍ തട്ടിയെടുത്തത്. പഠനമുറി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷം വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തി പൊലീസിനെ അറിയിച്ചത്.

 

Top