പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതല്‍ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതല്‍ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജന്‍. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടര്‍ച്ചയായി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 211 എം എം മഴ എയര്‍പോര്‍ട്ട് സമീപത്ത് പെയ്തു. നഗരത്തില്‍ 118 എം എം പെയ്തു.

ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 577 പേര് ക്യാമ്പുകളിലുണ്ട്. 17 ക്യാമ്പുകളില്‍ 15 എണ്ണം നഗരത്തിലാണ്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ചില പ്രദേശങ്ങളില്‍ ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളില്‍ ഉള്ളവരെ കാമ്പുകള്‍ എത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.കാലാവസ്ഥ പ്രവചനത്തില്‍ ഒരു പ്രശ്നവും വന്നിട്ടില്ലെന്നും കേരളത്തില്‍ ചിലപ്പോള്‍ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top