minister k.raju-block-youth congress

k raju

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനം മന്ത്രി കെ.രാജുവിനെ വഴിയില്‍ തടഞ്ഞു.

പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. പൊലീസിനു നേരെ സമരക്കാര്‍, സമരപ്പന്തലില്‍ നിന്ന് കസേരയെറിഞ്ഞു.

രാവിലെ 10.45ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിന് സമീപത്ത് എത്തിയപ്പോള്‍ സമരക്കാരില്‍ ചിലര്‍ മന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടി വീഴുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് നീക്കി.

Top