minister k raju racts on ak balan issue

Forest minister K Raju

പാലക്കാട് : വനം, റവന്യൂ മന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി എകെ ബാലന് വനംമന്ത്രി കെ.രാജുവിന്റെ മറുപടി.

തങ്ങളെക്കുറിച്ചുളള അഭിപ്രായം എകെ ബാലന് തിരുത്തേണ്ടിവരുമെന്നും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പറയാന്‍ വേദിയുണ്ടെന്നും കെ.രാജു പറഞ്ഞു.

ബിനോയ് വിശ്വത്തെയും കെപി രാജേന്ദ്രനെയും കുറിച്ച് ഇപ്പോഴെങ്കിലും ബാലന്‍ നല്ലതുപറഞ്ഞതില്‍ സന്തോഷമുണ്ട്.

ആദിവാസികളുടെ ഭൂമി വിഷയത്തിലാണ് എകെ.ബാലന്റെ അഭിപ്രായമെങ്കില്‍ ആദിവാസികള്‍ക്ക് വനാവകാശനിയമപ്രകാരം ഭൂമി നല്‍കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.

Top