കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്ന് മന്ത്രി ജി.സുധാകരന്‍

g sudhakaran

ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയ കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക കുറവാണെന്ന് മന്ത്രി ജി.സുധാകരന്‍ ആരോപിച്ചു. ദുരിതബാധിതര്‍ക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നല്‍കും. കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം ദുരിതബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. ക്യാമ്പുകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും കുടിവെള്ളവും പാചകവാതകവും അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top