minister K T Jaleel’s passport issue

ഡല്‍ഹി: മന്ത്രി കെടി ജലീലിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്.

കെസി വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ജലീല്‍ സൗദിയിലേക്ക് പോകാനിരുന്നത്.

എന്നാല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് കെടി ജലീല്‍ നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് നിഷേധിച്ച കാര്യം ഇന്നലെ രാത്രിയോടെ മന്ത്രാലയം രേഖാമൂലം കെടി ജലീലിനെ അറിയിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് വ്യക്തമല്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

Top