minister kadakampally surendran on demonetization and cooperative sector

kadakampally-surendran

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ മാര്‍ച്ച് മുതല്‍ ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നോട്ടുപിന്‍വലിക്കലിക്കലിന് ശേഷം സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധിക്ക് അയവുവന്നു. സഹകരണബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുകയും നിക്ഷേപം എത്തുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് 24, 000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞിട്ടില്ല. എന്നാല്‍ ഇടപാടുകാര്‍ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത തടയാന്‍ സാധിച്ചത് നേട്ടമായി സഹകരണവകുപ്പ് വിലയിരുത്തുന്നു.

മിക്ക സഹകരണബാങ്കുകളിലും ഇതിനകം കെ.വൈ.സി നടപ്പിലാക്കി കഴിഞ്ഞു. ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ നിയോഗിച്ച സമിതി ഒരാഴ്ചയ്ക്കകം അന്തിമറിപ്പോര്‍ട്ട് നല്‍കും.

മാര്‍ച്ച് മുതല്‍ പൊതു സോഫ്റ്റ് വെയര്‍ നടപ്പിലാക്കും. കറന്‍സി രഹിത പണവിനിമയരീതികള്‍ പല സഹകരണബാങ്കുകളും നടപ്പിലാക്കി. പ്രാഥമിക സഹകരണസംഘങ്ങള്‍ക്കുമേലുള്ള നിയന്ത്രണം നീക്കാന്‍ ആര്‍.ബി.ഐ തയ്യാറായാല്‍ സഹകരണമേഖല സാധാരണഗതിയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Top