തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് വഴി തുറന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു.
പണം അനുവധിക്കാനുള്ള ഫയല്‍ ധനമന്ത്രാലയത്തിലെത്തിയതായി സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. മെയ് മാസം വരെയുള്ള 683 കോടി രൂപയാണ് ലഭിക്കുന്നത്.