മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എം.ബി.രാജേഷ്. പുതിയ മദ്യനയത്തിനെതിരായ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാന രഹിതമായ ആരോപണം. വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍. ലഹരിയെ പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്.

സന്തുലിതമായ മദ്യനയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുണ്ടായ തെറ്റിദ്ധാരണയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എം.ബി.രാജേഷ് പറഞ്ഞു.ലഹരി നിര്‍മാര്‍ജനത്തിന് എക്‌സൈസ് വകുപ്പ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Top