തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇംഗ്ലണ്ടിന്റെ അധീനതയിലുള്ള ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കേരളത്തിന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മ.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി മെഴിസിക്കുട്ടിയമ്മ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രം ഉറപ്പ് നല്‍കിയത്.
പഞ്ഞമാസ സഹായ ധനം 2700 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തുമെന്നും തീരമേഖലയിലെ ഭവന വായ്പ 3ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും മേഴ്‌സികുട്ടി അമ്മ പറഞ്ഞു.
മത്സ്യ ബന്ധന മേഖലയുടെ നവീകരണം, തൊഴിലാളികളുടെ ക്ഷേമം, കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്തത്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായ ധനം 4500 രൂപയായും ഉള്‍നാടന്‍ മത്സ്യബന്ധത്തെ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുളം നവീകരണത്തിനുള്ള 75,000രൂപ 3 ലക്ഷമാക്കിയും ഉയര്‍ത്താന്‍ കേന്ദ്ര കൃഷിഫിഷറീസ് മന്ത്രി രാധാ മോഹന്‍ സിങുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി
മറൈയ്ന്‍ ആബുലന്‍സ്, മത്സ്യ ശോഷണം തടയുന്നതിനായി എല്ലാ സംസ്ഥാനത്തും കേരളത്തിലേതിന് സമാനമായ നിയമം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിര്‍മ്മല സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരുമായും മേഴ്‌സികുട്ടി അമ്മ കൂടിക്കാഴ്ച നടത്തി.