Minister Moideen Inagurate International Co-operative Day

MOIDEEN

കൊച്ചി: മഹത്തായ സഹകരണ പ്രസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നവര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്ന് സഹകരണ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു.

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് ‘സഹകരണം സുസ്ഥിരമായ ഭാവി പ്രവര്‍ത്തനത്തിനായുള്ള ശക്തി ‘ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഗാന്ധിനഗര്‍ കെ. എസ്.സി. എ. ആര്‍. ഒ. ബി. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധം ജീവനക്കാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഉണ്ടാവണം. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായി സഹകരണ പ്രസ്ഥാനം മാറണം.

ഇപ്പോള്‍ തന്നെ നിക്ഷേപത്തിന്റെ വര്‍ദ്ധനവ് അനുസരിച്ച് വായ്പ നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.

അത്‌കൊണ്ട് വായ്പാ നയത്തില്‍ മാറ്റം വരുത്തണം. ഇതോടൊപ്പം തന്നെ പുതിയ കാലഘട്ടത്തിനനുസരിച്ച് തൊഴില്‍ നിലവാരം ഉയര്‍ത്താനും തിരിച്ച് വരുന്ന പ്രവാസികളെ സഹായിക്കാനും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയും.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.

റിലയന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ കൃഷി ഇറക്കുന്നതിന് മുമ്പ് തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കി സാധനങ്ങള്‍ സംഭരിക്കുന്നതിനാല്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഇടപെടാന്‍ വിഷമതകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top