യൂത്ത് കോണ്‍ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; മന്ത്രി പി. രാജീവ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് മന്ത്രി പി. രാജീവ്. നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ അവഗണിച്ച് കളയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കില്‍ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നു. എന്ത് വിമര്‍ശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിര്‍ത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്.

ഇത് വിപുലമായ പുതിയ ജനാധിപത്യ സംവിധാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആലുവയില്‍ ക്രൂരമായ കുറ്റകൃത്യമാണുണ്ടായത്. 100 ദിവസം കൊണ്ടാണ് വിചാരണ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമാണ്. ആരെങ്കിലും 2 പേര്‍ കൊടിയുമായെത്തുന്നതാണോ പ്രതിഷേധമെന്നും അദ്ദേഹം ചോദിച്ചു.

നവ കേരള സദസ്സിന് നേരെ ഉണ്ടായത് ഭീകരവാദ ഭീകര പ്രവര്‍ത്തനമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. നടന്നത് പ്രതിഷേധമല്ല ഭീകരപ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്തല്‍ ആണ് ഉണ്ടായത്. നടന്നത് ജനാധിപത്യ പ്രതിഷേധം അല്ല. അക്രമ സ്വഭാവമാണ് യു.ഡി.എഫ്. കാണിക്കുന്നത്- ഇ.പി. ജയരാജന്‍ പറഞ്ഞു.

Top