തിരുവനന്തപുരം: മഴ മാറിയതോടെ അതിവേഗം റോഡുകളുടെ പണി പലയിടത്തും പുരോഗമിക്കുകയാണ്. റോഡ് നിര്‍മാണം നടക്കുന്നിടത്തേക്ക് കഴിഞ്ഞ ദിവസം രാത്രി മിന്നല്‍ സന്ദര്‍ശനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് മന്ത്രി റിയാസ്.
പകല്‍ സമയം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ രാത്രിയില്‍ നടത്തിവരുന്ന റോഡു നിര്‍മാണം വിലയിരുത്താനായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
ഇതിന്റെ വിഡിയോ മന്ത്രി സമൂഹമാധ്യമത്തിലും പങ്കുവച്ചു. ‘പകല്‍ സമയം റോഡു നിര്‍മാണം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ രാത്രി ഉറക്കമൊഴിച്ച് റോഡ് പണിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും അഭിനന്ദനങ്ങള്‍’- എന്ന കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കുവച്ചത്.