ന്യൂഡല്‍ഹി: കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയുടെ സഹായം തേടൂവെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയോട് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഫ്രീദിയിട്ട ട്വീറ്റിന് താഴെയായിരുന്നു സാരംഗിയുടെ പ്രതികരണം.
‘പാകിസ്ഥാനിലെ ഓരോ ആശുപത്രിയുടെയും എല്ലാ വിശദാംശങ്ങളും എനിക്കറിയാം. കോവിഡ്19 ചികിത്സിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മോദിജിയുടെ സഹായം സ്വീകരിക്കുക’ -എന്നായിരുന്നു എന്നായിരുന്നു സാരംഗി കമന്റിട്ടത്.
‘വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന വേണം’- എന്നായിരുന്നു അഫ്രീദി ട്വിറ്ററില് കുറിച്ചത്.
മോദി മന്ത്രിസഭയിലെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെയും മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് വകുപ്പുകളുടെയും ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സാരംഗിയെ ഒഡീഷ മോദിയെന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. ഒഡിഷയിലെ ബാലസോറില്‍ നിന്നാണ് സാരംഗി ലോക്സഭയിലെത്തിയത്. ഒഡീഷയില്‍ നിന്ന് ലോക്സഭിയിലെത്തുന്ന ആദ്യ ബിജെപി എംപി കൂടിയാണ് സാരംഗി.