തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ അറിയിക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിനി സമരത്തില്‍നിന്ന് പിന്മാറണമെന്നും ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, സമരം തുടരുമെന്ന് വിദ്യാര്‍ഥിനി അറിയിച്ചു. അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിച്ച ശേഷമേ സമരം നിര്‍ത്തുകയുള്ളൂവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.