സംസ്ഥാന മന്ത്രിസഭയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന മന്ത്രിയായി രാഷ്ട്രീയ എതിരാളികൾ പോലും വിലയിരുത്തുന മന്ത്രിയാണ് പൊതുമരാമത്ത് – ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ പ്രതിപക്ഷ ജനപ്രതിനിധികളെ പോലും മുഖവിലക്കെടുത്താണ് അദ്ദേഹം നിലവിൽ മുന്നോട്ട് പോകുന്നത്. മന്ത്രിയായി അധികാരമേറ്റെടുത്ത് രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മറ്റൊരു റെക്കോർഡും റിയാസ് സ്ഥാപിച്ചിരിക്കുകയാണ്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് ഇടപെട്ട മന്ത്രിയായാണ് അദ്ദേഹം മാറിയിരിക്കുന്നത്. 2021 മെയ് 20ന് ആണ് ഡി.വൈ.എഫ് ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരം ഏറ്റെടുത്തിരുന്നത്. തുടക്കം മുതൽ തന്നെ ജനങ്ങളോട് നേരിട്ട് ഇടപെടാനും അവരുടെ പരാതികൾ കേൾക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഇത്ര ചെറിയ കാലയളവിനുള്ളിൽ പ്രതിപക്ഷം പോലും പ്രതീക്ഷിക്കാതിരുന്ന വികസന പ്രവർത്തനങ്ങളാണ് അവരുടെ മണ്ഡലങ്ങളിൽ പോലും നടന്നിരിക്കുന്നത്. ഓരോന്നായി എടുത്ത് പറയുകയാണെങ്കിൽ ആലിസ്റ്റു തന്നെ നീളാനാണ് സാധ്യത.
ഏറ്റവും ഒടുവിൽ പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലമാണ് റിയാസ് സന്ദര്‍ശിച്ചിരിക്കുന്നത്. തുടർന്നും പരമാവധി എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേള്‍ക്കണമെന്നതാണ് റിയാസിന്റെ ആഗ്രഹം. അതാകട്ടെ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രവൃത്തി നടക്കുന്ന ഇടങ്ങള്‍ നേരില്‍ കാണുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന അനുഭവം ചുമതല നിര്‍വ്വഹിക്കുന്നതിന് തനിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നാണ് റിയാസ് പറയുന്നത്.
ഓരോ മണ്ഡലത്തിലും ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങളില്‍ അതാത് സമയം തന്നെ ഇടപെടുവാന്‍ മന്ത്രി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്ദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. “ഒരുപാട് പ്രശ്‌നങ്ങള്‍ ഇതിനകം പരിഹരിക്കാനായെന്നും കൂട്ടായ ഇടപെടലിന്റെ വിജയമാണ് ഇതെന്നുമാണ്” റിയാസ് പറയുന്നത്. ചില പ്രശ്നങ്ങൾ ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും, ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും ജനപ്രതിനിധികളും ജനങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങള്‍ പരിഹരിച്ചതിന്റെയും ഇനി പരിഹരിക്കാനുള്ളവയുടേയും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്താന്‍ കുറേക്കൂടി സമയമെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ മന്ത്രി റിയാസ് കരുതിയിരുന്നത്. വളരെ വേഗത്തിൽ എല്ലായിടത്തും എത്തിച്ചേരാന്‍ സാധിച്ചതിന് അദ്ദേഹം പ്രത്യേക നന്ദി പറയുന്നത് തന്റെ ഓഫീസ് സ്റ്റാഫിനും വകുപ്പിലെ ഉദ്യോഗസ്ഥരോടുമാണ്. അതു പോലെ തന്നെ ഈ പ്രവര്‍ത്തനത്തോടൊപ്പം സഹകരിച്ച എംഎല്‍എമാര്‍ അടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ റിയാസ് നന്ദി അറിയിച്ചിട്ടുണ്ട്. (വീഡിയോ കാണുക)