അതെ, മുഹമ്മദ് റിയാസ് എന്ന കേരള മന്ത്രി വേറെ ലെവലാണ്. അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടപെടലിലൂടെ കേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്. തന്റെ വകുപ്പുകളില്‍ അദ്ദേഹം ഇടപെടുന്ന രീതി തന്നെ വ്യത്യസ്തമാണ്. ഓഫീസില്‍ ഇരിക്കുന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഇറങ്ങാനാണ് റിയാസിന് താല്‍പ്പര്യം.
ഇതോടെ പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ ശരവേഗത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഒരു ഫോണ്‍ കോളില്‍ പോലും നടപടിയും ഉറപ്പാണ്. റിയാസിന്റെ ഈ ഇടപെടല്‍ വലിയ ജനപിന്തുണയാണ് അദ്ദേഹത്തിന് ഇതിനകം തന്നെ നേടികൊടുത്തിരിക്കുന്നത്. ലോക ടൂറിസം മേഖലയില്‍ തന്റേതായി വ്യക്തി മുദ്ര പതിപ്പിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുമായുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ കൂടിക്കാഴ്ചകേരളത്തിലെ ടൂറിസം മേഖലക്ക് തുറന്ന് കൊടുത്തിരിക്കുന്നത് വലിയ സാധ്യതകളാണ്.
കേരളം കയ്യടിച്ച ഈ കൂടിക്കാഴ്ചക്കു ശേഷം ഐക്യരാഷ്ട്ര സഭയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ കൂടിയായ ഡോ. മുരളി തുമ്മാരുകുടിയുമായി റിയാസ് നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചാറ്റ് എന്ന പേരില്‍ സമൂഹത്തിലെ വിവിധ കോണിലുള്ള ആളുകളുമായി സംസാരിക്കുന്നത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മുരളി തുമ്മാരുകുടിയും മന്ത്രി റിയാസും തമ്മിലുള്ള ചാറ്റ് പ്രോഗ്രാം മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ് ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. ഇതിനും സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.