തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്‍. ‘നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതായി ഞാന്‍ അറിഞ്ഞിട്ടില്ല. ജലവിഭവ വകുപ്പ് ഓഫിസിലും അറിയില്ല. അത്തരം യോഗം ഇല്ല എന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞത്. അഡീഷനല്‍ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കില്ല. ഒന്നാം തീയതി യോഗം ചേര്‍ന്നിട്ടില്ല.
മുല്ലപ്പെരിയാര്‍ വിഷയം അന്നത്തെ യോഗത്തില്‍ ചര്‍ച്ച ആയിട്ടില്ല. യോഗം ചേരുന്നതിന് പ്രശ്‌നമില്ല. തീരുമാനം എടുക്കുന്നതിലാണ് പ്രശ്‌നം. അനുമതി നല്‍കിയ ഉത്തരവില്‍ എവിടെ എങ്കിലും ജലവിഭവ വകുപ്പിന്റെ പേരുണ്ടെങ്കില്‍ കാണിക്കട്ടെ.’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘ നവംബര്‍ 17 ന് യോഗം ചേര്‍ന്ന കാര്യം ഞാന്‍ എവിടെയും നിഷേധിച്ചിട്ടില്ല. മരംമുറിക്കല്‍ തീരുമാനം ആ യോഗത്തില്‍ എടുത്തിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട് ഉന്നയിച്ചു. എന്നാല്‍ ഫോര്‍മല്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചിട്ടില്ല.’- റോഷി അഗസ്റ്റിന്‍ പറഞ്ഞു.