ദുബായ്: യുഎഇയില്‍ നവംബറില്‍ പ്രതിദിനം 139,000 ത്തിലധികം ബാരല്‍ എണ്ണ ഉത്പാദനത്തില്‍ കുറവു വരുത്തുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇ.
യുഎ ഇ യിലെ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ തീരുമാനം.
ക്രൂഡിന്റെ ഉത്പാദനം 15% വെട്ടിക്കുറയ്ക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ എണ്ണവില സ്ഥിരപ്പെടുത്തുന്നതിന് ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തിന്റെ ഭാഗമായിട്ടാണിത്.
2017-ന്റെ ആദ്യപാദത്തില്‍ പ്രതിദിന ഉത്പാദനം 1.8 മില്യണാക്കി ഒപെക് രാജ്യങ്ങള്‍ കുറച്ചിരുന്നു.
2017 ജൂലൈ ഒന്നു മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ഒമ്പതു മാസം പ്രതിദിനം എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്താനും നേരത്തെ തീരുമാനമെടുത്തിരുന്നു.