കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രന്‍ ടൗണ്‍ഹാളിലെ വേദിയില്‍ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പി.സി.ചാക്കോയ്ക്ക് എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണു സംഭവം.
തൊട്ടടുത്തു ചാക്കോയും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരനും ഉണ്ടായിരുന്നു. ഏറെപ്പണിപ്പെട്ടാണു ചാക്കോ, മന്ത്രി ശശീന്ദ്രനെ ആശ്വസിപ്പിച്ചത്. ഒരുകാലത്തു കോണ്‍ഗ്രസില്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയിലായിരുന്നു മന്ത്രിയും ചാക്കോയും.