ഭിക്ഷാടനം ചെയ്ത വിനോദസഞ്ചാരിക്ക് സഹായവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

ചെന്നൈ: എടിഎം കാര്‍ഡ് ബ്ലോക്ക് ആയതിനാല്‍ പണത്തിനു വേണ്ടി തമിഴ്‌നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷ യാചിക്കുന്ന റഷ്യന്‍ വിനോദസഞ്ചാരിക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.

ഇവാഞ്ചലിന്‍ എന്നയാളാണ് ശ്രീ കുമാരകോട്ടം ക്ഷേത്ര നടയില്‍ ഭിക്ഷാടനം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവാഞ്ചലിന് സഹായം വാഗ്ദാനവുമായി മന്ത്രി രംഗത്തെത്തുകയായിരുന്നു.

പണം ആവശ്യപ്പെടുന്ന ഇവാഞ്ചലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സെപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത ഇയാള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തുകയായിരുന്നു.

എന്നാല്‍ പണം പിന്‍വലിക്കുന്നതിനായി കാഞ്ചീപുരത്തെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇവാഞ്ചലിന്‍ ഭിക്ഷാടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Top