തിരുവനന്തപുരം : ഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
കൊല്ലത്ത് ഒരു പൊതുപരിപാടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍സ്യൂമെര്‍ ഫെഡ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നെന്നും പക്ഷേ,അതു തീരുമാനമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വ്യാജമദ്യം വരുന്നതു തടയാന്‍ കര്‍ശന നടപടികളുണ്ടാകും.
ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്കു സ്‌കാനര്‍ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിനു കേരളത്തില്‍ ഓണ്‍ലൈനിലൂടെ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്നു കണ്‍സ്യൂമെര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.