ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നയങ്ങള്‍ അവരുടെ വധത്തിലേക്ക് വഴിവച്ചുവെന്ന വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ഥാവര്‍ചന്ദ് ഗെഹലോട്ട് മാപ്പ് പറഞ്ഞു. ലോക്‌സഭയിലാണ് മന്ത്രി ഗെഹലോട്ട് ഖേദം പ്രകടിപ്പിച്ചത്.
വ്യാഴാഴ്ച ലോക്‌സഭയിലാണ് ഗെഹ്‌ലോട്ടിന്രെ വിവാദ പ്രസ്താവനയുണ്ടായത്. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ താക്കീത് നല്‍കിയിരുന്നു. ഗെഹ്‌ലോട്ടിന്രെ പ്രസ്താവന തെറ്റായിപ്പോയെന്ന് പാര്‍ലമെന്രറികാര്യ മന്ത്രി വെങ്കയ്യ നായിഡുവും അഭിപ്രായപ്പെടുകയുണ്ടായി.