തിരുവനന്തപുരം: കായല്‍ കയ്യേറിയെന്നതുള്‍പ്പെടെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി തോമസ് ചാണ്ടി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നാളെ ഹൈക്കോടതിയെ സമീപിക്കും. പിണറായിയുടെ പൊലീസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണോ മന്ത്രി മോദിയുടെ സിബിഐയെ ആശ്രയിക്കുന്നതെന്നത് വ്യക്തമല്ല.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.