‘ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകും’, വെളിപ്പെടുത്തലുമായി ധനമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

എന്നാല്‍ പ്രതീക്ഷിയ്ക്കുന്ന കുതിപ്പ് പെട്ടെന്ന് ഉണ്ടാകില്ല. ജി.എസ്.ടി വരുന്നതിന് മുമ്പ് മൂല്യവര്‍ധിത നികുതിയില്‍ ( വാറ്റ് ) വരുത്തിയ കുടിശ്ശിക ഈടാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കലിനോട് വ്യാപാരികള്‍ സഹകരിയ്ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇനിയും ഇളവ് നല്‍കുമെന്ന് പ്രതീക്ഷിച്ചാകും ഇതിനോട് വേണ്ടവിധം പ്രതികരിയ്ക്കാത്തത്. ഈ പ്രതീക്ഷ ഇപ്പോള്‍ വേണ്ട. കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

Top