തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭൂമി ഇടപാടില്‍ ഇടപെട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍.
ഇടപെട്ടു എന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. താന്‍ ഇടപെട്ടുവെന്ന് ആരോപിച്ച ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഡി സിനിമാസ് ഭൂമി ഇടപാടില്‍ ഇടപെട്ടു എന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.