ന്യൂഡല്‍ഹി : കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ ചൊവ്വാഴ്ച നേരില്‍ കാണുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ തീരുമാനമാണ് പ്രധാനമെന്നും അതുകൊണ്ടുതന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രകൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും ഇതിനു മുന്നോടിയായി കാണുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രളയത്തില്‍ ദുരിതം അനുഭവിച്ച കര്‍ഷകരോട് കടുത്ത അവഗണന കാട്ടുന്നതായിരുന്നുവെന്നും ഇത്രയും ദുരിതത്തില്‍ പെട്ടിട്ടും ഒരു കാര്‍ഷികപാക്കേജ് പോലും പ്രഖ്യാപിക്കാത്തത് മനുഷ്യത്വരഹിതമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.