തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയമെന്ന് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബിയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് പത്തനംതിട്ട കനത്ത മറുപടി കൊടുക്കും.വികസന വിരോധികളാണ് കിഫ്ബി വിരുദ്ധതയ്ക്ക് പിന്നിലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ജനങ്ങളാണ് കാണുന്നത്. 7 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. ഒന്നും ചെയ്യാത്ത പലരും പല കാര്യങ്ങളും അവിടെ ഇരുന്ന് പറയും. വികസനത്തെ തകര്‍ക്കുന്നതിനും. വികസനം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങള്‍ ഈ കാര്യങ്ങള്‍ തിരിച്ചറിയും.
ജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ അവര്‍ അനുഭവിക്കുകയാണ്. ജനങ്ങളാണ് വിധിയെഴുതുന്നത്. ജനങ്ങള്‍ മാറ്റങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ ഇടതുപക്ഷത്തോട് നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.