ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, വിദഗ്ധരെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, ഈ രംഗത്തെ വിദഗ്ധരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഒരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകര്‍ അതിന് മറുപടി നല്‍കും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവന്, ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Top