തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാര്‍ഡിയോളജി, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചത്. അടുത്തിടെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ, 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് 1.99 കോടി, ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസനത്തിന് 11.78 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ആശുപത്രികളുടെ വികസനത്തിന് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആശുപത്രികളില്‍ 5 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 1 ഡിഫിബ്രിലറേറ്റര്‍, 2 കാര്‍ഡിയാക് ഔട്ട്പുട്ട് മോണിറ്റര്‍, 12 ഡിഫിബ്രിലറേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 20 ഫ്‌ളൂയിഡ് വാമര്‍, 4 മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍ വിത്ത് കാപ്‌നോഗ്രാം, 3 പെരിഫെറല്‍ നെര്‍വ് സ്റ്റിമുലേറ്റര്‍, 6 വീഡിയോ ലാരിഗ്‌നോസ്‌കോപ്പ്, കാര്‍ഡിയോളജി വിഭാഗത്തില്‍ 2 പന്ത്രണ്ട് ചാനല്‍ ഇസിജി മെഷീന്‍, 3 മൂന്ന് ചാനല്‍ ഇസിജി മെഷീന്‍, ഇ.എന്‍.ടി. വിഭാഗത്തില്‍ 5 ഇ.എന്‍.ടി. ടേബിള്‍, 5 ഫ്‌ളക്‌സിബിള്‍ നാസോ ഫാരിഗ്നോലാരിഗ്നോസ്‌കോപ്പ്, 5 ഇ.എന്‍.ടി. ഒപി ഹെഡ് ലൈറ്റ്, 5 ഇ.എന്‍.ടി. ഓപ്പറേഷന്‍ തീയറ്റര്‍ ഹെഡ് ലൈറ്റ്, 3 മൈക്രോ ലാരിഗ്നല്‍ സര്‍ജറി സെറ്റ്, 3 മൈക്രോഡ്രില്‍, 2 മൈക്രോമോട്ടോര്‍, 5 ടോന്‍സിലക്ടമി സെറ്റ്, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 6 ഡിഫിബ്രിലറേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 58 ക്രാഷ് കാര്‍ട്ട്, 52 ഇന്‍ഫ്യൂഷന്‍ പമ്പ്, 35 മള്‍ട്ടിപാര മോണിറ്റര്‍ തുടങ്ങിവയ്ക്ക് തുകയനുവദിച്ചു.
ഐസിയു വിഭാഗത്തില്‍ 11 ഐസിയു കിടക്കകള്‍, 21 ഓവര്‍ ബെഡ് ടേബിള്‍, 20 സിറിഞ്ച് പമ്പ്, ലബോറട്ടറികളില്‍ 5 ബൈനോക്യുലര്‍ മൈക്രോസ്‌കോപ്പ്, 10 സെന്‍ട്രിഫ്യൂജ്, 8 ഇലക്‌ടോലൈറ്റ് അനലൈസര്‍, 3 എലിസ റീഡര്‍, ,1 സെമി ആട്ടോ ബയോകെമിസ്ട്രി അനലൈസര്‍, 2 വിഡിആര്‍എല്‍ റൊട്ടേറ്റര്‍, 25 യൂറിന്‍ അനലൈസര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ 2 സി ആം, 5 ഹെമി ആര്‍ത്തോപ്ലാസ്റ്റി ഇന്‍സ്ട്രംനേഷനല്‍ സെറ്റ്, 4 ഓപ്പറേഷന്‍ ടേബിള്‍, പീഡിയാട്രിക് വിഭാഗത്തില്‍ 2 നിയോനറ്റല്‍ റിസ്യുക്‌സിറ്റേഷന്‍ യൂണിറ്റ്, 2 ഫോട്ടോതെറാപ്പി, 7 സക്ഷന്‍ ലോ പ്രഷര്‍, 6 വാമര്‍ ബേബി എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്.